Techno
ആമസോണില്‍ സാംസംഗ് ഗ്യാലക്‌സി എം01ന്റെ വില കുറച്ചു

ന്യൂഡല്‍ഹി | ആമസോണില്‍ സാംസംഗ് ഗ്യാലക്‌സി എം01ന്റെ വില വെട്ടിക്കുറച്ചു. 8399 രൂപക്ക് ഫോണ്‍ ലഭിക്കും. നാളെ മുതലാണ് ഈ വിലയില്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
സാംസംഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഈ മോഡലിന്റെ വില 8999 ആണ്. 3ജിബി റാം, 32 ജിബി സ്‌റ്റോറേജ് ആണ് ഇവയുടെത്. ഗ്യാലക്‌സി എം11നൊപ്പം ജൂണിലാണ് ഈ ഫോണ്‍ ഇറക്കിയിരുന്നത്.
കീശയില്‍ കൊള്ളും എന്നതാണ് ഈ ഫോണിന്റെ സവിശേഷത. മാത്രമല്ല വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ച് ഡിസ്‌പ്ലേയും ഡുവല്‍ റിയര്‍ ക്യാമറയുമുണ്ട്. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
---- facebook comment plugin here -----