Kerala
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ ജെ നായർ അന്തരിച്ചു

തിരുവനന്തപുരം| ദി ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ എൻ ജെ നായർ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
1985ൽ കൊച്ചിയിൽ ഇന്ത്യൻ എക്പ്രസ്സിലായിരുന്നു എൻ ജ്യോതിഷ് നായർ എന്ന എൻ ജെ നായർ മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
തൻറെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
ഭാര്യ: സുമം, സിദ്ധാർഥ്, ഗൗതം എന്നിവരാണ് മക്കൾ.
---- facebook comment plugin here -----