Kerala
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇബ്‌റാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി

കൊച്ചി | കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്‌റാഹീം കുഞ്ഞിനെതിരായ വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റും (ഇ ഡി) നടത്തുന്ന അന്വേഷണങ്ങള്‍ തുടരാന്‍ ഹൈക്കോടതി അനുമതി. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്ന് വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ഹരജി കോടതി തീര്‍പ്പാക്കി.
നോട്ട് നിരോധന കാലത്ത് ഇബ്‌റാഹീം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----