Gulf
സ്വര്‍ണക്കടത്ത്: അറ്റാഷെയില്‍ നിന്ന് എന്‍ ഐ എ വിവര ശേഖരണം നടത്തിയതായി സൂചന

ദുബൈ | സ്വര്‍ണക്കടത്തു കേസില്‍ യു എ ഇ അറ്റാഷെയില്‍ നിന്ന് എന്‍ ഐ എ ദുബൈയില്‍ വിവര ശേഖരണം നടത്തിയതായി സൂചന. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അറ്റാഷെ വിശദീകരിച്ചത്. സംഭവത്തില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് കണക്കിലെടുത്താണ് സ്വപ്‌നയുടെ സഹായം സ്വീകരിച്ചത്. വിശ്വാസം ദുരുപയോഗം ചെയ്ത് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അറ്റാഷെ വ്യക്തമാക്കി.
---- facebook comment plugin here -----