Connect with us

National

ബിഹാര്‍ വ്യവസായ മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Published

|

Last Updated

പറ്റ്‌ന | പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ബിഹാര്‍ വ്യവസായമന്ത്രി ശ്യാം രാജകിനെ സ്ഥാനത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്താക്കി. നിയമസഭായ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്യാം രാജക് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ ജെ ഡിയുമായി അടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജെ ഡി യു അച്ചടക്ക നടപടി സ്വീകരിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും ശ്യാാം രാജകിനെ മാറ്റണമെന്ന നിതീഷിന്റെ ശിപാര്‍ശ ഗവര്‍ണര്‍ ആംഗീകരിച്ചു. രാജക് പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ തകര്‍ക്കാന്‍ നീക്കം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജെ ഡി യു സംസ്ഥാന അധ്യക്ഷന്‍ ബസിസ്ത നാരായണ്‍ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജക് തിങ്കളാഴ്ച മന്ത്രിസ്ഥാനവും എം എല്‍ എ പദവിയും രാജിവെച്ച് ആര്‍ജെഡിയില്‍ ചേരുമെന്ന് കഴിഞ്ഞ കുറച്ച് കുറച്ച് ദിവസങ്ങളായി ഊഹാപോഹങ്ങളുണ്ടായിരുന്നു. മുന്‍പ് ആര്‍ജെഡിയിലായിരുന്ന രാജക് 2009-ലാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ ചേരുന്നത്.ന്ന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ നടപടികള്‍.

 

Latest