Connect with us

Covid19

മഹാരാഷ്ട്രയില്‍ കൊവിഡ് കേസ് ആറ് ലക്ഷത്തിലേക്ക്

Published

|

Last Updated

മുംബൈ |  രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതി തീവ്രമായി തുടരുന്നു. സംസ്ഥാനത്തെ കൊവിഡ് കേസ് ആറ് ലക്ഷത്തിന് അടുത്തെത്തി. കൃത്മായി പറഞ്ഞാല്‍ 5,95,865. ഇതില്‍ 1,58,395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,17,123 പേര്‍ രോഗമുക്തരായപ്പോള്‍ 20,037 പേര്‍ക്ക് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് മാത്രം മഹാരാഷ്ട്രയില്‍ 11,111 കേസും 288 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രപ്രദേശില്‍ 8012 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 10,117 പേര്‍ രോഗമുക്തി നേടി. 88 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,89,829 ആണ്. ഇതില്‍ 85,945 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,01,234 പേര്‍ രോഗമുക്തി നേടി. 2,650 പേര്‍ ഇതുവരെ മരിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് 5950 കേസും 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 3,38,055 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 2,78,270 പേര്‍ രോഗമുക്തി നേടി. 54,019 പേരാണ് ചികിത്സയിലുള്ളത്. 5,766 പേര്‍ ഇതുവരെ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.