Gulf
സഊദിക്ക് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍; ആക്രമണ ശ്രമം സഖ്യസേന തകര്‍ത്തു

റിയാദ് | സഊദി അറേബ്യക്ക് നേരെ യമനിലെ ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സഖ്യസേന തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തികള്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്നും രാജ്യത്തെ തെക്കന്‍ മേഖല ലക്ഷ്യമിട്ടാണ് ആക്രമണ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച ഖമീസ് മുശൈത്ത് പട്ടണത്തിന് നേരെ നടത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളെ സഖ്യസേന തകര്‍ത്തതായും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
---- facebook comment plugin here -----