Kerala
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് പത്ത് കൊവിഡ് മരണം

കോഴിക്കോട് |
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 10പേര്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് ഇത്രയും പേര്‍ മരിച്ചത്. ഇതില്‍ ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും ഉള്‍പ്പെടും.
കാസര്‍കോട് സ്വദേശികളുടെ മകളായ റിസയാണ് ഈ കുട്ടി. കാസര്‍കോട് സ്വദേശി മോഹനന്‍ (72) ഇന്ന് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച ഉച്ചയോടെ റിസ മരിച്ചത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുട്ടി.
ശനിയാഴ്ച രാത്രിയോടെയാണ് കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ മരിച്ചത്. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
വയനാട്ടില്‍ ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന വാളാട് സ്വദേശി ആലി (73) മരിച്ചു.
ശനിയാഴ്ച മരിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദക്ക് കോവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാരദ. മലപ്പുറത്ത് പരപ്പനങ്ങാടി സ്വദേശി ഫാത്തിമയുടെ മരണവും കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.
ആലപ്പുഴയില്‍ സ്വദേശി സദാനന്ദന്‍ ശനിയാഴ്ച മരിച്ചു ജൂലായ് അഞ്ചു മുതല്‍ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോന്നി സ്വദേശി ഷഹറുബാന്‍ (54) ആണ് പത്തനംതിട്ട ജില്ലയില്‍ മരിച്ചത്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) മരിച്ചു. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരിച്ച മറ്റൊരാള്‍ വെട്ടൂര്‍ സ്വദേശി മഹദ് ആണ്