Connect with us

Gulf

കൊവിഡ് 19: സഊദിയില്‍ ഇന്ന് 31 മരണം; 1528 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 31 പേര്‍ കൂടി ഇന്ന് മരിച്ചു. 1,528 പേര്‍ രോഗമുക്തി നേടുകയും 1,413 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മക്ക 08, ത്വായിഫ് 05, ഹുഫൂഫ് 04, റിയാദ് 02, മദീന 02, അറാര്‍ 02, മഹായില്‍ അസീര്‍ 02, ജിസാന്‍ 01, നജ്റാന്‍ 01, ബുറൈദ 01,അബഹ 01,ഖൈസൂമ 01,റിജാല്‍ അല്‍മഹ 01 എന്നിവിടങ്ങളിലാണ് ശനിയാഴ്ച കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

297,315 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 264,487 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 3,369 ആളുകളാണ് മരിച്ചത്. രോഗബാധിതരില്‍ 29,459 പേര്‍ ചികിത്സയിലാണെന്നും ഇവരില്‍ 1,766 രോഗികളുടെ നില ഗുരുതരണമാണെന്നും മന്ത്രാലയം അറിയിച്ചു.