Connect with us

Covid19

തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ തുറന്നു പ്രവര്‍ത്തിക്കാം. ബാറുകള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയും തുറക്കാം. നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എന്നാല്‍, നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ല.
ഹോട്ടലുകള്‍ക്ക് രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ഭക്ഷണം പാഴ്‌സലായി നല്‍കാന്‍ മാത്രമേ അനുവാദമുള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കായിക പരിശീലനങ്ങള്‍ തുടങ്ങാനും അനുമതിയുണ്ട്. കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.
കഴിഞ്ഞ മാസം ആറ് മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.