Connect with us

Education

ജാമിഅ മില്ലിയ്യ രാജ്യത്തെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റി; നേട്ടം പ്രമുഖ യൂനിവേഴ്‌സിറ്റികളെ ബഹുദൂരം പിന്നിലാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാലയായി ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ മുസ്‌ലിം സര്‍വകലാശാല തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റാങ്കിംഗിലാണ് മറ്റു പ്രമുഖ യൂനിവേഴ്‌സിറ്റികളെ പിന്തള്ളി ജാമിഅ മില്ലിയ്യ ഒന്നാം സ്ഥാനത്തെത്തിയത്. 90 ശതമാനം സ്‌കോര്‍ നേടിയാണ് ജാമിഅയുടെ നേട്ടം.

രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളുടെ പ്രകടനം സംബന്ധിച്ച ഗ്രേഡിംഗിലാണ് ജാമിഅ മുന്നേറിയത്. 83 ശതമാനം സ്‌കോര്‍ നേടിയ അരുണാചല്‍ പ്രദേശിലെ രാജിവ് ഗാന്ധി യൂനിവേഴ്‌സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. 82 ശതമാവുമായി ഡല്‍ഷി ജെഎന്‍യു മൂന്നാം സ്താനത്തും 78 ശതമാനം മാര്‍ക്കുകളുമായി അലിഗഢ് മുസ്ലീം സര്‍വകലാശാല നാലാം സ്ഥാനത്തുമെത്തി.

നിരന്തരമായ മൂല്യനിര്‍ണയത്തിനായി എല്ലാ സര്‍വകലാശാലകളും വിദ്യാഭ്യാസ മന്ത്രാലയവുമായും യുജിസിയുമായും ത്രികക്ഷി കരാറില്‍ ഏര്‍പെടേണ്ടതുണ്ട്. 2017 ല്‍ ഈ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് പ്രകടന വിലയിരുത്തലിനായി ഹാജരായ ആദ്യത്തെ സര്‍വകലാശാലയാണ് ജാമിഅയെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

യുജി, പിജി, പിഎച്ച്ഡി, എംഫില്‍ എന്നിവയില്‍ വാര്‍ഷിക വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥി വൈവിധ്യം എന്നിവ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്. അതില്‍ സ്ത്രീ വിദ്യാര്‍ത്ഥികളുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും വിദേശ വിദ്യാര്‍ത്ഥികളുടെയും ശതമാനം ഉള്‍പ്പെടും. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം, അധ്യാപക ഒഴിവ്, വിസിറ്റിംഗ് ഫാക്കല്‍റ്റി മുതലായവ ഉള്‍പ്പെടുന്ന ഫാക്കല്‍റ്റി ഗുണനിലവാരവും കരുത്തും ആണ് മറ്റ് മാനദണ്ഡങ്ങള്‍. ക്യാമ്പസ് അഭിമുഖങ്ങളിലൂടെ പ്രവേശിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം, നെറ്റ് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നിവയും കേന്ദ്ര സര്‍വകലാശാലകളെ വിലയിരുത്തുന്നതിനുള്ള ഘടകങ്ങളാണ്.

ഭരണം, ധനകാര്യം, ദേശീയ, അന്തര്‍ദേശീയ റാങ്കിംഗ്, എന്‍ആര്‍എഫ്, എന്‍എഎസി, ക്യുഎസ്, കോ-കരിക്കുലര്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ജാമിയ മികച്ച പ്രകടനം കാഴ്ചവെച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമീപകാലത്ത് സര്‍വകലാശാല കടന്നുപോയ വെല്ലുവിളി നിറഞ്ഞ സമയം കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ഈ നേട്ടത്തിന് തിളക്കം കൂടുന്നതെന്ന് യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.

Latest