Covid19
കൊവിഡ്: സര്‍ക്കാര്‍ കള്ളം പറയുന്നു- തേജ്വസി യാദവ്

പട്‌ന| ബീഹാര്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഷട്രീയ ജനാതാദള്‍(ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും കൃത്രിമം കാണിക്കുകയാണെന്നും തേജസ്വി പറഞ്ഞു.
10,000 പേരില്‍ പരിശോധന നടത്തുമ്പോള്‍ 3000-3500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 75000 പേരില്‍ പരിശോധന നടത്തുമ്പോള്‍ 4,000 പേര്‍ക്ക് മാത്രമാണ് കൊവിഡുള്ളത്. ഇതിനര്‍ഥം സര്‍ക്കാര്‍ കള്ളം പറയുന്നതാണെന്നും കണക്കില്‍ കൃത്രിമം കാണിക്കുകയാണെന്നും തേജ്വസി ആരോപിച്ചു.
മുഖം രക്ഷിക്കാനായി ദ്രുതഗതിയിലുള്ള ആന്റിജന്‍ പരിസോധനക്കാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബീഹാര്‍ സര്‍ക്കാറിന്റെ കണക്കനുസരിച്ച് 6100 പേരില്‍ പരിശോധന നടത്തുണ്ട്. അതായത് മൊത്ത കൊവിഡ് കേസുകളില്‍ 10 ശതമാനം മാത്രമാണ് ആര്‍ടി- പിസിആര്‍ പരിശോധന നടത്തുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൊവിഡ് പാക്കേജില്‍ കേന്ദ്രം 890 കോടി നല്‍കി. എന്നാല്‍ ബീഹാറിന് ഒരു രൂപ പോലും നല്‍കിയില്ല. സംസ്ഥാനത്ത് കൊവിഡ് സ്ഥിതി വളരെ രൂക്ഷമാണെന്നും തേജ്വസി പറഞ്ഞു.