National
കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി നിര്യാതനായി

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (50) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. വീട്ടില്‍ വച്ച് തളര്‍ന്നു വീണ ത്യാഗിയെ ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെലിവിഷന്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു ത്യാഗി. മരണത്തിന് തൊട്ടുമുമ്പായി ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
രാജീവ് ത്യാഗിയുടെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കരുത്തനായ കോണ്‍ഗ്രസുകാരനും യഥാര്‍ഥ ദേശഭക്തനുമായ ത്യാഗിയുടെ ആകസ്മിക മരണം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
---- facebook comment plugin here -----