Connect with us

Kerala

മാധ്യമങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് മുഖ്യമന്ത്രി ലൈസന്‍സ് നല്‍കുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് ലൈസന്‍സ് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസ് സെക്രട്ടറി നടത്തുന്ന മോശം പരാമര്‍ശങ്ങളെ പോലും തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കുടുംബ ബന്ധങ്ങളെ പോലും ശിഥിലമാക്കുന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് അഹസാഹ്യമാണ്. അസഭ്യം പറഞ്ഞും കുറ്റപ്പെടുത്തിയും ചോദ്യം ചോദിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് വസ്തുതകള്‍ പുറത്തു വരുന്നതിന്റെ ഭയമാണ്. പ്രതിപക്ഷവും മാധ്യമങ്ങളും അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ ഉപജാപമെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ ആരോ പറഞ്ഞു വിടുന്നു എന്നാണ് പിണറായി വിജയന്‍ പറയുന്നത്. പുകഴ്ത്തുമ്പോള്‍ ചുമന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു തിരിച്ച് പറയുമ്പോള്‍ സൈബര്‍ ആക്രമണം നടത്തുന്നു, ഇതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ഇത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു,

എന്നെ ചാരി അവിടത്തെ പ്രശ്‌നങ്ങള്‍ ഉന്നയിക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയെ ചാരി ആര്‍ക്കെതിരെ ഒന്നും ഉന്നയിച്ചിട്ടില്ല. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. റെഡ് ക്രസന്റിന്റെ ധാരണാ പത്രം എന്തുകൊണ്ട് പുറത്ത് വിടുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

 

 

---- facebook comment plugin here -----

Latest