Connect with us

Gulf

സഊദിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

Published

|

Last Updated

ജിസാൻ | സഊദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളായ നജ്‌റാൻ, ജിസാൻ, അസീർ, അൽ-ബഹ എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ ലഭിച്ചത്. മഴയിൽ നദികൾ നിറഞ്ഞൊഴുകുകയും മണ്ണിടിയുകയും ചെയ്തത് മൂലം റോഡ് ഗതാഗതം തടസ്ഥപെടുകയും ചെയ്തിരുന്നു. തെക്കൻ പ്രദേശങ്ങളിലാണ് ഈ വര്ഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മഴയോ, കാറ്റോ ഉണ്ടാവുന്ന സമയങ്ങളിൽ പർവതങ്ങൾ, മലനിരകളുടെ താഴ്വാരങ്ങൾ തുടങ്ങിയ സ്ഥങ്ങളിൽ പോകരുതെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെങ്കടലിൽ മണിക്കൂറിൽ 15-42 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും രണ്ട് മീറ്റർ ഉയരത്തിൽ വരെ ഇത് ഉയരുമെന്നും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

---- facebook comment plugin here -----

Latest