Connect with us

Business

ഇന്ത്യന്‍ വാഹന വിപണിയില്‍ തിരിച്ചുവരവിന്റെ സൂചന

Published

|

Last Updated

മുംബൈ | തിരിച്ചവരവിന്റെ ശുഭസൂചന നല്‍കി ഇന്ത്യന്‍ വാഹന വിപണി. ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ 30 ശതമാനം അധികം യാത്രാവാഹനങ്ങള്‍ വിറ്റതാണ് ഈ ശുഭസൂചന. മാസങ്ങളായി തുടരുന്ന മന്ദതക്ക് മേല്‍ മാര്‍ച്ച് മുതല്‍ കൊറോണവൈറസ് വ്യാപനം കൂടി വരുത്തിയ ആഘാതത്തിലായിരുന്നു വാഹന വിപണി.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ജൂലൈയെ അപേക്ഷിച്ച് കഴിഞ്ഞ മാസം യാത്രാവാഹന വില്‍പ്പനയില്‍ വലിയ കുറവ് തന്നെയാണുള്ളത്. കഴിഞ്ഞ മാസം 14,64,133 യൂനിറ്റ് വാഹനങ്ങളാണ് രാജ്യത്ത് വിറ്റത്. ബി എം ഡബ്ല്യു, മെഴ്‌സിഡസ്, ടാറ്റ മോട്ടോഴ്‌സ്, വോള്‍വോ ഓട്ടോ തുടങ്ങിയവയുടെ കണക്ക് ഇതില്‍ പെടില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 17,01,832 ആയിരുന്നു. 14 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മാസമുണ്ടായത്.

ഈ മാസം തുടക്കത്തിലെ സൂചനകള്‍ പ്രകാരം ആഗസ്റ്റില്‍ മികച്ച വില്‍പ്പനയാണ് വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.