Connect with us

Kerala

ഐ എസ് ആര്‍ ഒ ചാരക്കേസ്: നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി

Published

|

Last Updated

തിരുവനന്തപുരം | ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. 1,30,00000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ 50 ലക്ഷത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവനുസരിച്ച് നല്‍കിയ 10 ലക്ഷത്തിനും പുറമെയാണിത്. പോലീസ് ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണമെടുത്തത്.

തനിക്ക് സര്‍ക്കാറും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിക്കാനായിരുന്നു മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശിപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്.

---- facebook comment plugin here -----

Latest