Connect with us

Kerala

പരിസ്ഥിതി ആഘാതം: കേരളം ഇന്ന് നിലപാട് അറിയിക്കും

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി ആഘാത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭേദഗതി കരട്  വിജ്ഞാപനം പുറത്തിറക്കിയ പശ്ചത്തലത്തില്‍ കേരളം ചൊവ്വാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ നിലപാട് അറിയിക്കും. പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ ചില വ്യവസ്ഥകളിലെ മാറ്റമായിരിക്കും സംസ്ഥാനം പ്രധാനമായും ആവശ്യപ്പെടുക. പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകാന്‍ അവസരമൊരുങ്ങുന്നുണ്ട്.

100 ഹെക്ടര്‍ വരെയുള്ള ഖനികള്‍, പെട്രോളിയം പദ്ധതികള്‍, ഡിസ്റ്റലറി തുടങ്ങിയവയുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികള്‍ക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.  ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ തന്ത്രപ്രധാനമായി കണക്കാക്കുന്ന ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും കരട് വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

ഇതോടൊപ്പം പരിസ്ഥതി ലോല മേഖലകളിലെ ഖനനാനുമതി, അതിരപ്പളളി അടക്കമുളള ജലവൈദ്യുത പദ്ധതികള്‍, മലിനകീരണ പ്രശ്‌നമുണ്ടാക്കുന്ന ഫാക്ടറികള്‍, ദേശീയപാത അടക്കം റോഡ് വികസനത്തിനായുളള  സ്ഥലം ഏറ്റെടുക്കല്‍, ഫ്‌ളാറ്റുകളും മാളുകളും ഉള്‍പ്പെടെയുുളള വന്‍കിട നിര്‍മാണങ്ങള്‍ തുടങ്ങിയവയിലെല്ലാം കേന്ദ്ര പാരിസ്ഥിതിക അനുമതിയിലെ ഇളവ് വലിയ പ്രത്യാഘാതം സൃഷ്ടിക്കും.

Latest