Connect with us

Kerala

പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | തനിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പഴയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണോ ലക്ഷ്യമിടുന്നത് എന്ന് സംശയം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ ചില ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. അങ്ങനെ തന്നെ ചാരി യുഡിഎഫിലെ പ്രശനങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി എന്ന പദം കേള്‍ക്കുന്നത് തന്നെ പ്രതിക്ഷ നേതാവിന് പ്രശ്‌നമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവും കൂട്ടുകാരും അടുത്ത ദിവസങ്ങളിലായി എന്തെല്ലാം ആരാപണങ്ങളാണ് ഉന്നയിച്ചത്. വാര്‍ത്താസമ്മേളനം പാടില്ലെന്ന് പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ എന്ന് അധിക്ഷേപിച്ചു. കൊവിഡ് പ്രതിരോധത്തിന് യുഎസ് മാൃകയില്‍ മിറ്റിഗേഷന്‍ രീതി അവലംബിക്കണമെന്നും തമിഴ്‌നാടിനെയും രാജസ്ഥാനെയും മാതൃകയാക്കണമെന്നും പറഞ്ഞു. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം വിറ്റുവെന്ന് ആരോപണമുണ്ടായി. ഈ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നോ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങിനെ ആരോപണം ഉന്നയിച്ചില്ലെന്നും ഒരു പത്രത്തില്‍ കണ്ട് പറഞ്ഞതാണെന്നും അല്ലേ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതാണോ പ്രതിപക്ഷ ധര്‍മമെന്നും മുഖ്യമന്ത്രി ചോദിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നവര്‍ക്ക് ഭ്രാന്താണെന്നാണ് പ്രതിപക്ഷം പറഞ്ഞിരുന്നത്. അവര്‍ ഇപ്പോള്‍ എവിടെ? കര്‍ണാടക റോഡുകള്‍ അടച്ചതിന്റെ പേരില്‍ രോഗികള്‍ മരിച്ചതിനും കേരളത്തെ കുറ്റപ്പെടുത്തിയില്ലേ. അതിഥി തൊഴിലാളികളെ പട്ടിണിക്കിട്ടുവെന്ന് പറഞ്ഞു. ഏതെങ്കിലും ഒരു കമ്മ്യൂണിറ്റി കിച്ചന്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഇത് പറയുമായിരുന്നോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest