Connect with us

Covid19

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

Published

|

Last Updated

Microscopic view of Coronavirus, a pathogen that attacks the respiratory tract. Analysis and test, experimentation. Sars. 3d render

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരു കൊവിഡ് മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസ (82)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ച ശേഷം നടന്ന ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തയത്.

രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു മരണം. സ്രവം വിശദമായ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ട്രൂനാറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു തുടര്‍ നടപടിക്രമങ്ങള്‍.

---- facebook comment plugin here -----

Latest