Connect with us

National

ഗുജറാത്ത് മന്ത്രിയുടെ സഹോദരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്ത് റവന്യു മന്ത്രി കൗശിക് പട്ടേലിന്റെ സഹോദരന്‍ ഗൗതം പട്ടേലിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രാവിലെ കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വീടിന്റെ ഒന്നാം നിലയിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അഹമ്മദാബാദ് എസ് പി വീരേന്ദ്രയാദവ് പറഞ്ഞു. ആനന്ദ് ജില്ലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നടത്തിയിരുന്ന ഗൗതം പട്ടേല്‍ മന്ത്രി കൗശിക് പട്ടേലിന്റെ ഇളയ സഹോദരനാണ്. ഭാര്യയും ഒരു മകനുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Latest