Connect with us

National

ഹിന്ദി അറിയുന്നവര്‍ മാത്രമാണോ ഇന്ത്യക്കാര്‍? കനിമൊഴി

Published

|

Last Updated

ചെന്നൈ| തന്റെ ദേശീയതയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തുവെന്ന് ഡി എം കെ എം പി കനിമൊഴി. വിമാനത്താവളത്തിലെത്തിയ താന്‍ ഹിന്ദി അറിയാത്തതിനാല്‍ തമിഴിലോ ഇംഗ്ലിഷിലോ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ തന്നോട് ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചുവെന്നും കനിമൊഴി പറഞ്ഞു.

ഹിന്ദി അറിയുന്നവര്‍ക്ക് മാത്രമെ ഇന്ത്യാക്കാരന്‍ ആകാന്‍ കഴിയുള്ളോ എന്നും കനിമൊഴി ട്വിറ്ററിലൂടെ ചോദിച്ചു. ശിവഗംഗ എം പി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കനിമൊഴിക്ക് പിന്തുണയുമായി രംഗത്തെത്തി.

തികച്ചും പരിഹാസ്യമാണിത്. വലരെ അപലപനീയമാണ്. ഇപ്പോള്‍ ഭാഷാപരമായ പരിശോധന നടത്തും. അടുത്തത് എന്താണെന്ന് നമ്മള്‍ കരുതിയിരിക്കണം. പ്രതികരിക്കണ്ട സമയമായെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് നേരത്തെ ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

Latest