Connect with us

Kerala

വിനു വി ജോണും പി എം മനോജും തമ്മിലുള്ള വാക്ക്‌പോര് മുറുകുന്നു

Published

|

Last Updated

തിരുവനന്തപുരം | ഏഷ്യാനറ്റ് മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജും തമ്മില്‍ സമൂഹമാധ്യമങ്ങിലുള്ള വാക്ക്‌പോര് തുടരുന്നു. സി പി എം ഏഷ്യാനറ്റ് ചനാല്‍ ബഹിഷ്‌ക്കരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ ഉരസല്‍ തുടങ്ങിയത്. ഇപ്പോള്‍ കൊണ്ടും കൊടുത്തും ഇത് മുന്നോട്ട് പോകുകയാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നതും മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിനു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മനോജിന്റെ മറുപടി മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സര്‍ക്കാറും നല്‍കുന്നില്ലെന്നായിരുന്നു. മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നുവെക്കാനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള അധികാരം ഒരു ചാനല്‍ ജഡ്ജിക്കും ആരും നല്‍കിയിട്ടുമില്ല. കുഞ്ഞ് പോയി തരത്തില്‍ കളിക്ക എന്നും മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് പി എം മനോജ് രംഗത്തെത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മര്യാദയും മാന്യതയുമില്ലാതെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നുവെന്നായിരുന്നു മനോജിന്റെ പരിഹാസം. ഏഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം മര്യാദയില്ലാതെയാണ് പെരുമാറുന്നതെന്നും മര്യാദയും മാന്യതയുമില്ലാതെ പെരുമാറാന്‍ ശമ്പളം കൊടുക്കാന്‍ ആളുണ്ടാകുമ്പോള്‍ അതിശയം വേണ്ടെന്നും മനോജ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം കേരള ഖജനാവില്‍ നിന്നാണ് പാര്‍ട്ടി ഓഫീസില്‍ നിന്നല്ല എന്ന് വിനു ട്വീറ്റ് ചെയ്തു. കടക്ക് പുറത്ത് എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. പാര്‍ട്ടിക്ക് മാധ്യമ ബഹിഷ്‌കരണമാകാം. പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവില്‍നിന്നാണ്, പാര്‍ട്ടി ഓഫീസില്‍ നിന്നല്ല. വാര്‍ത്താ സമ്മേളനത്തില്‍എത്രപേര്‍ വരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമ സ്വാതന്ത്ര്യമാണെന്നും വിനുവിന്റെ മറുപടി ട്വീറ്റിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest