Kerala
കാസര്‍കോട് ഇന്നലെ കാണാതായ യുവതി തോട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട് |രാജപുരത്ത് ശനിയാഴ്ച വൈകിട്ടോടെ കാണാതായ യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കാഞ്ഞിരത്തടി തോട്ടില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് രാജപുരം പൊലീസ് അന്വേഷണം തുടങ്ങി. അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. യുവതിയെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
---- facebook comment plugin here -----