Connect with us

Covid19

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം | ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചുവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

30 മുറികളുള്ള നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും ഇല്ലാതായി മുഖ്യമന്ത്രി പറഞ്ഞു. ഈ ലയങ്ങളില്‍ ആകെ 80 പേര്‍ താമസിച്ചിരുന്നുവെന്നും ഇതില്‍ 15 പേര്‍ മരിക്കുകയും 15 പേരെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലവെള്ളപ്പാച്ചിലില്‍ ഇവിടേക്കുള്ള പാലം ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ വൈകാനിടയാക്കി. സബ്കലക്ടറുടെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ് നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ ദുരന്ത പ്രതികരണ സേന പെരിയ വനഭാഗം പിന്നിട്ട് ദുരന്ത ഭൂമിയില്‍ എത്താറായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ശക്തമായ മഴ മുന്നില്‍ കണ്ട് ദുരന്തനിവാരണ സേനയുടെ ഒരു ടീമിനെ നേരത്തെ തന്നെ ഇടുക്കിയില്‍ സജ്ജമാക്കിയിരുന്നു. ഇൗ സംഘം വാഗമണ്ണില്‍ കാര്‍ ഒലിച്ചുപോയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നീങ്ങി. രാവിലെയാണ് ഇവരെ രാജമലയിലേക്ക് നിയോഗിക്കുന്നത്. തൃശൂരിലുണ്ടായിരുന്ന സംഘത്തെയും പിന്നീട്് ദുരന്ത മേഖലയിലേക്ക് നിയോഗിച്ചു. ഇതുൂകടാതെ് ഫയര്‍ഫോഴ്‌സിന്റെ 50 അംഗ ടീമിനെയും അങ്ങോട്ട് അയച്ചു. ആകാശമാര്‍ഗം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ മോശം കാലാവസ്ഥ കാരണം ഇത് സാധ്യമായില്ല.

ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടത്തിനും ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചുച്ചു. മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി കൈമാറുന്നതിനായി ക്രൈം ബ്രാഞ്ച് എസ് പി സുദര്‍ശനനെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍, ഇടുക്കി ജില്ല പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി എന്നിവര്‍ മൂന്നാറിലും ദുരന്ത ഭൂമിയിലും ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പോലീസിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest