ബാബരി പള്ളിക്ക് പകരം നിര്‍മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ല; യോഗി

Posted on: August 7, 2020 10:11 am | Last updated: August 7, 2020 at 2:03 pm

ലഖ്‌നോ|  അയോധ്യയില്‍ ബാബരി പള്ളിക്ക് പകരം നിര്‍മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് തന്നെ ആരും ക്ഷണിക്കില്ലെന്നും ഇനി ക്ഷണിച്ചാലും പോകില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ കഴിഞ്ഞ ശേഷം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെന്ന നിലയില്‍ ആരെയും മാറ്റി നിര്‍ത്തില്ല. എന്നാല്‍ യോഗി ആദിത്യനാഥിനോടാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ പള്ളിയുടെ ഉദ്ഘാടനത്തിന് ഞാന്‍ പോകില്ല. കാരണം ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.