Connect with us

Kerala

സ്വര്‍ണക്കടത്ത്; സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയില്‍ ഇന്നലെ വിശദീകരണം നല്‍കിയിരുന്നു.

വലിയ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും വിമാനത്താവളത്തില്‍ ബാഗേജ് വന്നപ്പോള് വിട്ടുകിട്ടാന് ഇടപെട്ടുവെന്നതി സ്വപ്ന തന്നെ സമ്മതിക്കുന്നുണ്ടന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. കേരള പോലീസിലും സ്വപ്ന്ക്ക് സ്വാധീനമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.