Connect with us

Kerala

ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

ഇടുക്കി | ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാത്രി വൈകി കണ്ടെത്തിയത്. കാണാതായ നല്ലതണ്ണി സ്വദേശി അനീഷിനായി തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.

വ്യാഴാഴ്ച വൈകിട്ട് ഇടുക്കി ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്തായിരുന്നു സംഭവം. പാലൊഴുകും പാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോകുകയായിരുന്നു. അഗ്‌നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം ഇവരെ കണ്ടെത്താനായില്ല.