Connect with us

National

മുന്‍ ജമ്മുകശ്മീര്‍ ധനകാര്യ മന്ത്രിയുടെ മകന്റെ വീട്ടില്‍ റെയ്ഡ്

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ ജമ്മുകശ്മീര്‍ മന്ത്രി അബ്ദുല്‍ റഹീം റാത്തറിന്റെ മകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അലിഗഡ് ബേങ്കുമായി ബന്ധപ്പെട്ട് കള്ളപണം വെളുപ്പിക്കല്‍ കേസിലാണ് ഹിലാല്‍ റാത്തറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്.

കശ്മീര്‍, ജമ്മു,ഡല്‍ഹി,ലുധിയാന തുടങ്ങി 16 സ്ഥലങ്ങളില്‍ ഒരേ സമയമാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കള്ളപണം വെളുപ്പിച്ചെന്നാരോപിച്ച് ഹിലാല്‍ റാത്തറിനും മറ്റുള്ളവര്‍ക്കുമെതിരേ ഇഡി കേസെടുത്തിരുന്നു. അലിഗഡ് ബേങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് 170 കേടിയുടെ ഇടപാട് നടത്തിയെന്നാരോപിച്ച് സിബിഐയും ഇന്‍കംടാക്‌സും ഹിലിലാനെതിരേ കേസെടുത്തിരുന്നു.

റെയ്ഡില്‍ നിരവധി തെളിവുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ബേങ്ക് 177.68 കോടിയുടെ ലോണ്‍ ഹിലാലിന് നല്‍കിയതായി സിബിഐ ആരോപിച്ചു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവായ ഹിലാന്റെ പിതാവ് മുന്‍ ധനകാര്യമന്ത്രി കൂടിയായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് ഹിലാല്‍ പണം തട്ടിപ്പ് നടത്തിയതെന്നും സിബിഐ ആരോപിച്ചു.

---- facebook comment plugin here -----

Latest