Connect with us

National

പാംഗോംഗില്‍ നിന്ന് പിന്‍മാറണമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ നിരസിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ നടത്തുന്ന ചര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ പാംഗോംഗ് താടാകത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ചൈനയോട് ഇന്ത്യ പറഞ്ഞു.

മുമ്പ് നടന്ന ചര്‍ച്ചയില്‍ പാംഗോംഗില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ചൈയുടെ ആവശ്യത്തെ ഇന്ത്യ നിരാകരിച്ചിരുന്നു. കൂടാതെ ഫിംഗര്‍ മൂന്നില്‍ സ്ഥിതി ചെയ്യുന്ന ധന്‍ സിംഗ് താപ്പ നിര്‍ണായക പോസ്‌റഅറ് ഇന്ത്യ നീക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അതിനും ഇന്ത്യ വിസമമ്മതം അറിയിച്ചു.

അതിര്‍ത്തി നിയന്ത്രണരേഖയായ ഫിംഗര്‍ എട്ടില്‍ നിന്ന് ചൈനയാണ് കൂടുതല്‍ ദൂരം പിന്നോട്ട് പോകണ്ടെതെന്നാണ് ഇന്ത്യ പറഞ്ഞു. ഫിംഗര്‍ മൂന്ന് ഇന്ത്യന്‍ പ്രദേശത്തിനകത്തുള്ളതാണെന്നും ഇത് പിന്‍വലിക്കാനാവില്ലെന്നും ഇന്ത്യ പറഞ്ഞു. അവസാന കമാന്‍ഡര്‍ തല ചര്‍ച്ചകളും തീരുമാനമാകാതെ പിഞ്ഞതോടെ പാംഗോംഗ് പ്രദേശത്ത് സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.

ഒരുകാലത്ത് ഇന്ത്യന്‍ സൈന്യം പ്രെട്രോളിംഗ് നടത്തിയ സ്ഥലത്ത് ഇപ്പോള്‍ ചൈനീസ് സൈന്യമാണ് പ്രട്രേളിംഗ് നടത്തുന്നത്. അതേസമയം, ചൈന പാംഗോംഗില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനായി വീണ്ടും ചര്‍ച്ച നടത്തേണ്ടിവരുമെന്നാണ് ഇന്ത്യ കരുതുന്നത്.

Latest