Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതർ 20 ലക്ഷത്തിലേക്ക് ; ഇന്നലെ മാത്രം 904 മരണം

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തി. 19,64,537 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചു. ഇ ന്നലെ മാത്രം വൈറസ് ബാധിച്ച് മരിച്ചത് 904 പേരാണ്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 40,699 ആയി.

രാജ്യത്ത് 5,95,501 ആളുകൾ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 13,28,337 പേർ രോഗമുക്തരായി.  രാജ്യത്ത് 2,21,49,351 പേർക്ക് കൊവിഡ് പരിശോധന നടത്തിയതായി ഐ സി എം ആർ അറിയിച്ചു. ഇന്നലെ മാത്രം 6,64,949 പേരുടെ സ്രവസാംപിൾ ടെസ്റ്റാണ് നടത്തിയത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്ത് ദിനേന രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണം 45,000ത്തിന് മുകളിലാണ്. ആദ്യമായി ഏറ്റവും കൂടുതൽ ഏകദിന വർധന രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിന് 57,118 പേരാണ് രോഗബാധിതരായത്. ലക്ഷദ്വീപ് ഒഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.

മഹാരാഷ്ട്ര, തമിഴ്‌നാട് ,ഡൽഹി, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് രോഗവ്യാപനത്തിൽ മുന്നിലുള്ളത്. രാജ്യത്തെ കൊവിഡ് മരണത്തിന്റെ 60 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.