Connect with us

Kerala

LIVE: മഴ തുടരുന്നു; വയനാട്ടിലും കോഴിക്കോട്ടും ഇന്ന് റെഡ് അലര്‍ട്ട്; എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍

Published

|

Last Updated

തിരുനവന്തപുരം | സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. മധ്യ, വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതി തീവ്ര മഴ പ്രതീക്ഷിക്കുന്ന കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് കാലാവസ്ഥാ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. മറ്റു എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളാണ് തിരുവനന്തപുരത്ത് എത്തിയത്. രണ്ട് സംഘങ്ങള്‍ കൂടി ഇന്ന് എത്തിച്ചേരും.

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആശങ്കാജനകമായ സ്ഥിതിവിശേഷമാണുള്ളത്. ഇവിടെ ശക്തമായ മഴ തുടരുകയാണ്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കരിമ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കരുളായി, നെടുങ്കയം കോളനി നിവാസികകളെ പുള്ളിയിലെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്കൂളുകളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്.



LIVE UPDATES BELOW


 

Latest