Connect with us

Kerala

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; ഇന്നും കനത്ത മഴ

Published

|

Last Updated

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദനം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ആഗസ്റ്റ് എട്ടിന് മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രളയത്തിനും മറ്റും കാരണമാകുന്ന അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്റര്‍ മഴ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് വരുന്ന ഒമ്പത് വരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകും. കടലാക്രമണത്തിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. അര്‍ധരാത്രി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ട്.

ഇതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം പറയുന്നു. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മാറിതാമസിക്കണം. ഇവര്‍ക്ക് താത്കാലിക താമസ സൗകര്യം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുനരധിവാസ നടപടികള്‍ നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020ലൂടെ നിര്‍ദേശിച്ച തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം പറയുന്ുന.