Connect with us

Covid19

കൊവിഡ്: സഊദിയില്‍ 32 മരണം; 1,258 പുതിയ രോഗികള്‍

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 32 പേര്‍ മരിച്ചു. പുതുതായി 1,258 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും,1972 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

റിയാദ് 8, ജിദ്ദ 5, മക്ക 2, മദീന 1, അല്‍-ഹുഫൂഫ് 4, ത്വാഇഫ് 5, അല്‍-മുബറസ് 1, ബുറൈദ 1, തബൂക്ക് 1, മഹായില്‍ അസീര്‍ 2,അല്‍റസ് 1, ബല്ലസ്മര്‍ 1 എന്നീ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

രാജ്യത്ത് 280,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 242,053പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം ബാധിച്ച് ഇതുവരെ 2,949 പേരാണ് മരിച്ചത്. രോഗബാധിതരില്‍ 35,091 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 2,017 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 86.4 ശതമാനമാണ് രോഗമുക്തിനേടിയവരുടെ നിരക്ക്

റിയാദ് (89), അല്‍-ഹുഫൂഫ് (75),ദമാം (65), മക്ക(54), മദീന (51), ജിദ്ദ (50) എന്നീ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് .പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 61% പുരുഷന്മാരും , 39% സ്ത്രീകളുമാണ്

Latest