Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ആറ് കൊവിഡ് മരണം. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്.
കാസര്‍കോട്ട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും ഉപ്പള സ്വദേശി ഷെഹര്‍ബാനുവുമാണ് മരിച്ചത്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലൈ 28 നാണ് ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവായത്. കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത് ആണ് മരിച്ചത്. പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സംശയം.എറണാകുളത്ത് ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. കളമശ്ശേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോട്ടറി വില്‍പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം ലഭിച്ചഇവരുടെ സ്രവ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവാണ്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു.

Latest