Connect with us

International

പുതിയ ഭൂപടം യു എന്നിന് അയക്കുമെന്ന് നേപ്പാള്‍

Published

|

Last Updated

കാഠ്മണ്ഡു| ഇന്ത്യന്‍ പ്രദേശങ്ങളായ കലാപാനി, ലിംപിയാദുര,ലിപ്ലേഖ് എന്നി സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതുതായി ഇറക്കിയ പുതിയ ഭൂപടം ഇന്ത്യ, ഗൂഗിള്‍, യുഎന്‍, അന്തരാഷട്ര കമ്മ്യൂണിറ്റി എന്നിവയിലേക്ക് ഈ മാസം പകുതിയോടെ അയക്കുമെന്ന് പ്രധാനമന്ത്രി കെ പി ഒലി.

ഇതിന്റെ നടപടിക്രമങ്ങള്‍ ഈ മാസം പകുതിയോടെ അവസാനിക്കുമെന്നും ലാന്‍ഡ് മാനേജ്‌മെന്റ് മന്ത്രി പദ്മ അരയാള്‍ പറഞ്ഞു. നേപ്പാള്‍ ഭൂപടത്തിന്റെ പുതുക്കിയ പതിപ്പിന്റെ 4000 പകര്‍പ്പുകള്‍ ഇംഗ്ലീഷില്‍ അച്ചടിച്ച് അന്തരാഷട്ര സമൂഹത്തിന് അയക്കാന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവിശ്യക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കോപ്പി സൗജന്യമായി നല്‍കുമെന്നും പൊതുജനങ്ങള്‍ 50 രൂപ നല്‍കി വാങ്ങണമെന്നും സര്‍ക്കാര്‍ പറഞ്ഞു.

കലാപാനി, ലിപ്ലേഖ്, ലിംപായിധുര എന്നിവ ഉള്‍പ്പെടുത്തി മെയ് 20നാണ് പരിഷ്‌കരിച്ച ഭൂപടം നേപ്പാള്‍ പുറത്തിറക്കിയത്. അതേസമയം, ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അല്ല നേപ്പാളിന്റെ നടപടി. ഇത് ഏകപക്ഷീയമാണെന്നും ഇന്ത്യ പറഞ്ഞു. നയതന്ത്ര സംഭാഷണത്തിലൂടെയും ഉഭയകക്ഷി ചര്‍ച്ചയിലൂടെയും അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നേപ്പാളിന്റെ തെറ്റായ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ പറഞ്ഞു.

Latest