Connect with us

National

കൊവിഡ്: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 54,700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയയ്തതോടെ ആകെ കേസുകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. ഇത് മൂന്നാം ദിവസമാണ് കേസുകള്‍ 50,000ത്തിന് മുകളില്‍ പോകുന്നത്.

അതേസമയം, കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹി ഇപ്പോല്‍ പന്ത്രണ്ടാം സ്ഥാനാത്താണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 850 മരണങ്ങളാണ്. ഇതോടെ ആകെ മരണസംഖ്യ 37,364 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 4,31,719 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 9,601 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു.

110 ദിവസം കൊണ്ടാണ് ഇന്ത്യയില്‍ ഒരുലക്ഷത്തിന് മേല്‍ കൊവിഡ് കേസുകള്‍ ഉണ്ടായത്. ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 31ഓടയാണ് 16 ലക്ഷം കവിഞ്ഞത്. മൂന്ന് ദിവസം കൊണ്ടാണ് ഒന്നരലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സര്‍ക്കാര്‍ പറയുന്നു. ഇത് വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത വൈറസിന്റെ 65.48 ശതമാനം ജൂലൈയില്‍ മാത്രമാണ്. 1,145,629 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം ആദ്യം തന്നെ കൊറോണ വൈറസ് വാക്‌സിന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ ഡോകടര്‍ ആന്റണി ഫാക്കി പറഞ്ഞു. നിരവധി അമേരിക്കകാര്‍ ഇതിനകം തന്നെ പരീക്ഷണത്തിനായി തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം തന്നെ ചൈനയില്‍ ഇന്നലെ മാത്രം 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest