കോവിഡ്: സഊദിയില്‍ ഇന്ന് 24 മരണം; 4,460 പേര്‍ക്ക് രോഗമുക്തി

Posted on: July 31, 2020 7:06 pm | Last updated: July 31, 2020 at 7:09 pm

ദമാം | സഊദിയില്‍ വെള്ളിയാഴ്ച 4,460 പേര്‍ക്ക് കൊവിഡ്മുക്തി. 24 പേര്‍ മരിച്ചു. പുതുതായി 1,686 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 275,905 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ വെള്ളിയാഴ്ച വരെ 235,618 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 2,866ആണ്. 37,421 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ കഴിയുന്നവരില്‍ 2,033 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മക്ക (178), ഖമീസ് മുഷൈത് (106), റിയാദ് (99), അല്‍-ഹുഫൂഫ് (84), മദീന (68), ഹാഇല്‍ (61) ), ജിസാന്‍ (58), ബുറൈദ (56), അല്‍ മുബാറസ് (50), ദമാം (50), അബഹ (45), ജിദ്ദ (41) എന്നീ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.