അന്‍വര്‍ എം എല്‍ എക്കെതിരായ വധ ഗൂഢാലോചന; മൂന്ന് ആര്‍ എസ് എസുകാര്‍ കസ്റ്റഡിയില്‍

Posted on: July 30, 2020 8:32 pm | Last updated: July 30, 2020 at 8:32 pm

മലപ്പുറം | പി വി അന്‍വര്‍ എം എല്‍ എയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വിപിന്‍, ജിഷ്ണു, അഭിലാഷ്, എന്നിവരെയാണ് കണ്ണൂര്‍ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്.

തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന എം എല്‍ എയുടെ പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്, റീഗള്‍ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ്, ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രന്‍ എന്നിവരുള്‍പ്പടെ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.