Connect with us

Covid19

കൊൽക്കത്ത വിമാനത്താവളം ആഗസ്റ്റി. ഏഴ് ദിവസം അടച്ചിടും

Published

|

Last Updated

കൊൽക്കത്ത| കൊവിഡ് വ്യാപനത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ ആഗസ്റ്റ് 31 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊൽക്കത്ത വിമാനത്താവളം അടുത്ത മാസം ഏഴ് ദിവസം അടച്ചിടും. ആഗസ്റ്റ് 5,8,16,17,23,24,31 എന്നീ ദിവസങ്ങളിലാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നത്. വിമാന ഷെഡ്യൂളുകളിലെ മാറ്റങ്ങൾ അറിയാൻ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് കുറക്കാനായി ജൂലൈ ആറിനും 19നും ഇടയിൽ ഡൽഹി, മുംബൈ, പുണെ, നാഗ്പൂർ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

Latest