Saudi Arabia
വിശുദ്ധ കഅബയെ വ്യാഴാഴ്ച പുതിയ കിസ്‌വ അണിയിക്കും

മക്ക | മസ്ജിദുല്‍ ഹറമിലെ വിശുദ്ധ കഅബയെ വ്യാഴാഴ്ച പുതിയ കിസ്‌വ അണിയിപ്പിക്കും. എല്ലാ വര്‍ഷവും ഹാജിമാര്‍ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങ് നടക്കുക. മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്വ നിര്‍മ്മാണ ഫാക്ടറിയില്‍ നെയ്ത്ത് പൂര്‍ത്തിയാക്കിയ കിസ്‌വ ദുല്‍ഹിജ്ജ ആദ്യവാരത്തില്‍ മക്ക ഗവര്‍ണ്ണര്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായ സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്ക് ഗവര്‍ണറേറ്റില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് കൈമാറിയിരുന്നു
സുബഹി നമസ്‌കാര ശേഷം ഹറം കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് കിസ്‌വ പുതപ്പിക്കുന്ന ചടങ്ങുകള്‍ നടക്കുക. രാവിലെ ആരംഭിക്കുന്ന ജോലികള്‍ അസര്‍ നമസ്‌കാരത്തോടെയാണ് പൂര്‍ത്തിയാവുക.
പുതുതായി അണിഞ്ഞ കിസ്‌വ വീണ്ടും ഉയര്‍ത്തികെട്ടുകയും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നതോടെ വീണ്ടും താഴ്ത്തിയിടുകയും ചെയ്യും .പഴയ കിസ്‌വ
ഭാഗങ്ങള്‍ ചെറിയ ഭാഗങ്ങളാക്കി ഇസ്ലാമിക രാജ്യങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തികള്‍ക്കും നല്‍കിവരാറാണ് പതിവ്