Connect with us

National

ഇന്ത്യന്‍ സേനാ ചരിത്രത്തില്‍ പുതുയുഗത്തിന് തുടക്കം

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യൻ സേനാ ചരിത്രത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ചാണ് അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍. റഷ്യയില്‍ നിന്ന് വാങ്ങിയ സുഖോയ് 30 എസ് ആണ് ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം.

റഫാല്‍ യുദ്ധവിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 2,223 കിലോമീറ്ററാണ്.  10 ടണ്‍ ഭാരം ഇതിനുണ്ട്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. എം88, 2ടര്‍ബാന്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകള്‍ ഈ യുദ്ധ വിമനാത്തിന്റെ പ്രത്യേകതയാണ്. 3,700 കിലോമീറ്ററാണ് ഇതിന്റെ പരിധി. ബഹുമുഖ യുദ്ധവിമാനം, കരയുദ്ധത്തിന് സഹായം, കപ്പലുകളെയും ആശ്രിയിക്കാന്‍ കഴിയും ചെറിയ ആണാവായുധങ്ങള്‍ വഹിക്കാനും കഴിയുമെന്നത് ഇതിന്റെ മാത്രം പ്രത്യേകതയാണ്.

യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എം ബി ഡിഎയുടെ മെറ്റിയര്‍, വിഷ്വല്‍ റേഞ്ചില്‍ നിന്ന് എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാല്‍പ് ക്രൂയിസ് മിസൈല്‍ എന്നിവയാണ് റാഫേല്‍ ജെറ്റുകളുടെ ആയുധ പാക്കേജിന്റെ പ്രധാന ആകര്‍ഷണം. വായുവില്‍ നിന്ന് വായുവിലേക്ക് ആക്രമണം നടത്താന്‍ കഴിയുന്നവിധം രൂപകല്‍പ്പന ചെയ്ത ബി വി ആര്‍ എയര്‍ ടുഎയര്‍ മിസൈലിനെ (ബി വി ആര്‍ എം) വഹിക്കാനും ശേഷിയുണ്ട്.

മിസൈല്‍ സംവിധാനങ്ങള്‍ കൂടാതെ, ഇസ്‌റാഈലി ഹെല്‍മെറ്റ് ഘടിപ്പിച്ച ഡിസ്‌പ്ലേകള്‍, റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോബാന്‍ഡ് ജാമറുകള്‍, 10 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡിംഗ്, ഇന്‍ഫ്രാ റെഡ് സെര്‍ച്ച്, ട്രാക്കിംഗ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ നിര്‍ദ്ദിഷ്ട പരിഷ്‌ക്കരണങ്ങളും റാഫേല്‍ വരുത്തിയിട്ടുണ്ട്. 36 റാഫേല്‍ ജെറ്റുകളില്‍ 30 എണ്ണം യുദ്ധവിമാനങ്ങളും ആറെണ്ണം പരിശീലനത്തിനുള്ളതും ആയിരിക്കും. ട്രെയിനര്‍ ജെറ്റുകള്‍ ഇരട്ട സീറ്റര്‍ ആയിരിക്കും. അവര്‍ക്ക് യുദ്ധവിമാനങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടാകും.

Latest