മിഠായിത്തെരുവില്‍ കച്ചവടക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു; സ്രവ പരിശോധന നടത്തും

Posted on: July 29, 2020 3:50 pm | Last updated: July 29, 2020 at 6:38 pm

കോഴിക്കോട് | നഗരത്തില്‍ മിഠായിത്തെരുവില്‍ കച്ചവടക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. താഴെ മൂഴിക്കല്‍ സ്വദേശി അഷറഫ് ( 41) ആണ് ഇന്ന് രാവിലെ മരിച്ചത്.

മിഠായിത്തെരുവ് കണ്ടെയിന്‍മെന്റ് സോണിലായതിനാല്‍ കച്ചവടം നടക്കുന്നില്ലെങ്കിലും മറ്റ് ആവശ്യത്തിനെത്തിയ ഇയാള്‍ രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റിനായി ഇയാളുടെ സ്രവം പരിശോധനയ്ക്കെടുത്തിട്ടുണ്ട്.