Connect with us

Saudi Arabia

കൊവിഡ് : സഊദിയില്‍ 29 മരണം; 2,688 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം  | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 29 പേര്‍ മരിച്ചു. 2,688 പേര്‍ രോഗമുക്തി നേടുകയും പുതുതായി 1897 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് 11, ജിദ്ദ 3, മക്ക 3, ദമാം 3, മദീന 1, മുബറസ് 1, ബുറൈദ 1, ഹാഇല്‍ 2, വാദി അല്‍-ദവാസിര്‍ 1, ജീസാന്‍ 3 എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയവരുടെ നിരക്കില്‍ 141.69% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 270,831 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 225,624 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട് .42,418 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 2,103 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആകെ രോഗമുക്തരായവരുടെ നിരക്ക് 83.3 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു

രോഗബാധിതരെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച 64,137 കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ ടെസ്റ്റുകളുടെ എണ്ണം മുപ്പത്തി ഒന്ന് ലക്ഷം കവിഞ്ഞു . പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണ്

ത്വായിഫ് (183), അല്‍-ഹുഫൂഫ് (167), റിയാദ് (118), മക്ക (117), ഖമിസ് അല്‍-മുഷൈത് (91), ഹാഇല്‍ (76), ജിദ്ദ (74) ദമാം (67), തബൂക്ക് (57), ഹഫര്‍ അല്‍ ബാത്തിന്‍ (54), ബുറൈദ (49), ജിസാന്‍ (44) എന്നീ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്