Connect with us

Kerala

ശിവശങ്കറിനെ വിട്ടയച്ചു; എന്‍ ഐ എയുടെ ചോദ്യം ചെയ്യല്‍ നീണ്ടത് പത്തര മണിക്കൂര്‍

Published

|

Last Updated

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം എന്‍ ഐ എ അന്വേഷണ സംഘം വിട്ടയച്ചു. ഇന്ന് പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ഇന്നലെയും ഇന്നുമായി ആകെ 19 മണിക്കൂറിലധികമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. മൊഴിയെടുക്കാന്‍ ഇനിയും ശിവശങ്കറിനെ വിളിച്ചു വരുത്തുമെന്നാണ് എന്‍ ഐ എ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Latest