Connect with us

Kerala

സ്വപ്ന സുരേഷും സന്ദീപ് നായരും അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ

Published

|

Last Updated

കൊച്ചി| സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് അഞ്ചു വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.

അതേസമയം കേസിലെ മറ്റ് പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ് അൻവർ, ജിപ്‌സൺ, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസ് കസ്റ്റഡി അവശ്യപ്പെട്ട പത്ത് റപതികളെ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഹാജരാക്കാനും കോടതി നിർദേശിച്ചു.

സ്വപ്നയുടെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് കോടതി കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ചത്. ഇന്ന് ഉച്ചയോടെ ഇരുവരുരെയും കസ്റ്റംസിന് കൈമാറും. അതേസമയം, കേസിലെ പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

Latest