Kerala
സ്വര്‍ണക്കടത്ത്: റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി കെടി റമീസിനെ ഇന്ന് കോടതിയില്‍ ഹാജാരാക്കും. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് റമീസെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്ത് അടക്കം വന്‍ റാക്കറ്റുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
അതിനിടെ, കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കസ്റ്റംസ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റം ആവശ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----