Connect with us

Kerala

ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കര്‍ മടങ്ങി; നാളെയും ഹാജരാകണം

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്നു. ചോദ്യംചെയ്യല്‍ നാളെയും തുടരും. കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
തിരുവന്തപുരത്ത്  ഇന്ന് രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു.

എന്‍ ഐ എ കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്. 56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തിരുവനന്തപുരത്തുവെച്ചും എന്‍ ഐ എ ശിവശങ്കറെ ചോദ്യംചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍പറഞ്ഞിരുന്നത്.