Kerala
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല

തിരുവനന്തപുരം | സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് തീരുമാനം. പകരം രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി.
ധനബില്‍ പാസാക്കുന്നതിനുള്ള സമയം നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. ധനബില്‍ പാസാക്കുന്നതിനുള്ള സമയം 90 ല്‍ നിന്ന് 180 ദിവസമായാണ് വര്‍ധിപ്പിച്ചത്. ഇതിനായി കേരള ധന ഉത്തരവാദിത്ത നിയമത്തിലെ 2 സി ഉപവകുപ്പില്‍ ഭേദഗതി വരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കാലാവധി നാല് മാസത്തേക്കാണ് നീട്ടിയത്. ഇതുപ്രകാരം കമ്മീഷന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ടാകും. 2019 നവംബര്‍ മാസത്തില്‍ നിയമിച്ച കമ്മീഷന്റെ കാലാവധിയാണ് നീട്ടിയത്.