Connect with us

Covid19

കൊവിഡ്: ലോകത്ത് മരണം ആറര ലക്ഷം പിന്നിട്ടു, സ്ഥിരീകരിച്ചത് 1,64,18,867 കേസുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ആഗോള തലത്തില്‍ മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്ത് കൊവിഡ് ആക്രമണം തുടരുന്നു. ഇതുവരെ 6,52,256 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. 1,64,18,867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,00,47,304 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ ഇതുവരെ 1,49,849 പേരാണ് മരിച്ചത്. 43,71,839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20,90,129 പേര്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് മോചിതരായി.

ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24,19,901 ആണ്. 87,052 പേരുടെ ജീവന്‍ പൊലിഞ്ഞു. 16,34,274 പേര്‍ക്ക് രോഗം ഭേദമായി. മൂന്നാമതുള്ള ഇന്ത്യയില്‍ 14,36,019 പേരെയാണ് രോഗം ബാധിച്ചത്. ഇതില്‍ 32,812 പേരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു. 9,18,735 പേര്‍ രോഗമുക്തി നേടി. റഷ്യ (സ്ഥിരീകരിച്ചത്: 8,12,485, മരണം: 13,269), ദക്ഷിണാഫ്രിക്ക (4,45,433- 6,769), മെക്‌സിക്കോ (3,90,516- 43,680), പെറു (3,84,797- 18,299), ചിലി (3,45,790- 9,112), സ്‌പെയിന്‍ (3,19,501- 28,432), ബ്രിട്ടന്‍ (2,99,426- 45,752), ഇറാന്‍ (2,91,172- 15,700) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.

Latest